നിലമ്പൂര്‍: ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പ് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്വര്ക്കുകളില് മോശമായ തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന മമ്പാട് പ്രസിഡന്റ് കണ്ണിയന്‍ റുഖിയ നല്കിയ പരാതിയില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നിലമ്പൂര്‍ സിഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലാണ് സൈബര്‍ സെല്ലിന്റെസഹായത്തോടെ അന്വേഷണം ത്വരിതപ്പെടുത്തിയത്. ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയിലാണ് നടപടി. കയര്‍ കേരള പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട് പ്രസിഡന്റും ഭരണസമിതിയംഗങ്ങളും ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ഷമീന കാഞ്ഞിരാല, കബീര്‍ കാട്ടുമുണ്ട,വി.ടി.നാസര്‍, ജീവനക്കാരായ ജ്യോതി രശ്മി, ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് ആലപ്പുഴയിലെത്തിയത്. പുന്നമട കായല്‍ കാണുന്നതിനായി ഹൗസ്ബോട്ടില്‍ സംഘം കയറിയിരുന്നു. ബോട്ടിന്റെ സ്റ്റിയറിങ് പിടിച്ചുനില്‍ക്കുന്ന കബീര്‍ ബോട്ട് സ്റ്റിയറിങ് പിടിച്ച് ഇരിക്കുന്ന സെല്‍ഫിയെടുക്കുന്നതിനിടെ ഫോണ്‍ ചെയ്യാനായി വന്ന റുക്കിയ്യയും ഫോട്ടോയില്പ്പെട്ടു. കബീര്‍ കോണ്‍ഗ്രസ് ഗ്രൂപ്പിലേക്ക് അയച്ച ഫോട്ടോയാണ് ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും മോശമായ തരത്തില്‍ പ്രചരിക്കപ്പെട്ടത്. ഈ ഫോട്ടോയും മറ്റുള്ള സ്ത്രീകളുടെ നഗ്നഫോട്ടോകളും മോര്‍ഫ് ചെയ്തും മറ്റും നെറ്റ് വര്‍ക്കുകളില്‍ പ്രചരിച്ചു. അശ്ലീല കമന്റുകളും വന്നതോടെയാണ് റുക്കിയ്യ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: