തൃപ്പൂണിത്തുറ: പൂര്‍ണ്ണാ നദിക്കു കുറുകെയുള്ള ഇരുമ്പുപാലം സംരക്ഷിക്കണമെന്നും, പാലത്തിന്റെ ഇരുവശവുമുള്ള തകര്‍ന്ന നടപ്പാതകള്‍ പുനര്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി തൃപ്പൂണിത്തുറ മുനിസിപ്പല്‍ കമ്മിറ്റിയും ചമ്പക്കര ഏരിയ കമ്മിറ്റിയും ചേര്‍ന്ന് പ്രതിഷേധ നീന്തല്‍ സമരം നടത്തി.
ശ്രീപൂര്‍ണത്രയീശ ക്ഷേത്രോത്സവത്തിനു മുമ്പ് നടപ്പാതകള്‍ പുനര്‍നിര്‍മ്മിക്കണമെന്നാണ് ആവശ്യം. 125 വര്‍ഷമായി ഉപയോഗത്തിലുള്ള ലോകത്തിലെ ഏക ഇരുമ്പുപാലമാണിത്.
മൂന്ന് വയസുള്ള ദേവി കൃഷ്ണ, പതിമൂന്നു വയസുള്ള അഭിനവ് സജു, പതിനാലു വയസുള്ള നീലന് എന്നീ കുട്ടികളാണ് നീന്തല്‍ സമരം നടത്തിയത്. ബി ജെ പി ചമ്പക്കര ഏരിയ പ്രസിഡന്റ് രാംദാസ് നേതൃത്വം നല്കി. സമരം സംസ്ഥാന സമതിഅംഗം അഡ്വ.പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. നീന്തല്‍ സമരത്തില്‍ പങ്കെടുത്ത കുട്ടികളെ നഗരസഭാ കൗണ്‍സിലര്‍ രാധികവര്‍മ്മ മധുരം നല്‍കിയും പൂമാല അണിയിച്ചും സ്വീകരിച്ചു. പ്രതിഷേധ യോഗം നഗരസഭാ പ്രതിപക്ഷനേതാവ് വി. ആര് . വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എസ്. സുഭീഷ്, കെ.പി. സുബ്രമണ്യന്‍, പി.സോമനാഥന്, കമലാസനന്, ന്യൂന്യപക്ഷമോര്ച്ച പ്രസിഡന്റ് സാം പുന്നക്കല്‍, നഗരസഭാ അംഗങ്ങളായ എസ്. അരുണ്‍, ജഷീര്‍, വള്ളിരവി, രജനി, ജയശ്രീചാലിയാത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: