മാനന്തവാടി:ജില്ലാ ആശുപത്രിയുടെ ഏറെ കാലത്തെ ആവശ്യങ്ങളില്‍ ഒന്നായിരുന്ന കാത്ത് ലാബിന് ഭരണാനുമതിയായി. കത്ത് ലാബും ക്രിട്ടിക്കല്‍ കെയര്‍യൂണിറ്റിനുമായി 6.73 കോടിരൂപയുടെ ഭരണാനുമതി ഉത്തരവാണ് പുറത്തിറങ്ങിയത്.
കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഹൃദയാഘാതം സംഭവിച്ച രോഗികള്‍ക്ക് നടത്തുന്ന ആന്‍ജിയോ ഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നീ ചികിത്സകള്‍ ജില്ലാ ആശുപത്രിയില്‍ തന്നെ നടത്താന്‍ സാധിക്കും. നിലവില്‍ ഈ രണ്ടു ചികിത്സകളും നടത്തുന്നതിനായി കോഴിക്കോട് മെഡിക്കല്കോളേജിനെയാണ് ജില്ലയിലുള്ളവര്‍ ആശ്രയിച്ചു വരുന്നത്. ഹൃദയാഘതം സംഭവിച്ച രോഗികള്‍ക്ക് ഈ രണ്ടു ചികിത്സകളും സമയബന്ധിതമായി നടത്തേണ്ടാതാണ്. ചില അവസരങ്ങളില്‍ ഇത്തരം രോഗികളെ വാഹന മാര്‍ഗം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തുമ്പോഴേക്കും സമയം വൈകി പോകുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടാതായും വരുന്നു.
ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത്തരം പ്രശനങ്ങള്‍ക്ക് പരിഹാരം ആകും. നിലവില്‍ ജില്ലാ ആശുപതികളില്‍ പാലക്കാടും ഏറണാകുളത്തുമാണ് കാത്ത് ലാബ് പ്രവത്തിക്കുന്നത്. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് കാത്ത് ലാബിന് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഒ ആര് കേളു എം എല്‍ എയുടെ ആവശ്യപ്രകാരമാണ് ജില്ലാ ആശുപത്രിക്ക് കാത്ത് ലാബ് സംവിധാനം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിന്റെയും അനുബന്ധ ജീവനക്കാരുടേയും സേവനം ഉറപ്പു വരുത്തുമെന്നും എം എല്‍ എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: