ചിറ്റൂര്‍:മുതലമടയിലെ മാന്തോപ്പുകളില്‍ പ്രയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനികളുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി എന്‍എസ്എസ് യൂണിറ്റ് പ്രവര്‍ത്തകര്‍.
ദീപാവലിദിനത്തില്‍ കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ എത്തിയ എന്‍എസ്എസ് പ്രവര്‍ത്തകര്‍ പോഷകാഹാരക്കിറ്റും മധുരപലഹാരക്കിറ്റും നല്കി ഒരുദിവസം അവരോടൊപ്പം ചിലവഴിച്ചു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുമിജാന്, പ്രിന്‍സിപ്പാള്‍ രാജീവ്, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോഓര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്, ആശ്രയം സെക്രട്ടറി പി.അരവിന്ദാക്ഷന് എന്നിവരുടെ നേതൃത്ത്വത്തിലാണ് പ്രശ്ന ബാധിതരായ കുടുംബങ്ങളെ കണ്ടെത്തിയത്.
ബാബുകോളനിയുടെ ഇപ്പോഴത്തെ സ്ഥിതി വിദ്യാര്‍ത്ഥിനികള്‍ പഠന വിധേയമാക്കി. ബംഗളാമേഡ്, ആട്ടയാംപതി, തുടങ്ങിയവിടങ്ങളിലെ വീടുകളിലും എത്തി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തി. പഠനത്തിന്റെ അടിസ്ഥാനത്തില്‍ തല വലുതാകല്‍, ക്യാന്‍സര്‍, ക്ഷയം, കാഴ്ച നഷ്ടപ്പെടല്‍, ഗുരുതരമായ മുട്ടുവേദന അനുഭവിക്കുന്ന ഒന്‍പതാം തരത്തില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന പെണ്‍കുട്ടി എന്നിവരെ പത്തോളം വീടുകള്‍ മാത്രമുള്ള ബാബുകോളനിയില് കണ്ടെത്തി.
പ്രവര്‍ത്തനങ്ങള്‍ക്ക് സുനന്ദ, ബബിത, പ്രിയ, രവീന്ദ്രന്, പ്രഫുല്ലദാസ്, അഖില, റോഷ്നി തുടങ്ങി അന്‍പത് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: