പാലക്കാട്: യോഗാചാര്യന് പി.എസ്.അനന്തനാരായണന്‍ പുത്തൂര്‍ ശേഖരീപുരം കുളത്തില്‍ നടത്തിയ ജലശയനയോഗാസന പ്രദര്‍ശനം ശ്രദ്ധേയമായി. വിശ്വയോഗദിനാചരണ സമിതി സംഘടിപ്പിച്ച ജലശയനയോഗാസന പ്രദര്‍ശനം കാണുവാനായി നിരവധി ആള്‍ക്കാരാണ് തടിച്ചു കൂടിയത്. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ പനങ്ങാട്ടുക്കര വടക്കേമഠത്തില്‍ പി.എസ്.അനന്തനാരായണന്‍ ജലശയനം നടത്തിയത് കാണികളെ അതിശയിപ്പിച്ചു.
25 വര്‍ഷമായി ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ പലചരക്ക് കച്ചവടം നടത്തുന്ന അനന്തസ്വാമി ജലശയനം ജീവിതചര്യയാക്കിയത് 1975 മുതലാണ്. അവധിദിവസങ്ങളില്‍ കുട്ടംകുളങ്ങര, ശങ്കരംകുളങ്ങര ക്ഷേത്രക്കുളങ്ങളിലാണ് സ്വാമിയുടെ ജലശയനം. വടക്കേച്ചിറയിലും പടിഞ്ഞാറേച്ചിറയിലും ജലശയനം നടത്താറുണ്ട്. മൂന്നാം ക്ലാസ് മുതല്‍ യോഗ അഭ്യസിക്കുന്ന അനന്തസ്വാമി പ്രാണായാമം സ്ഥിരമായി ചെയ്യാറുണ്ട്. പ്രാണായാമം ചെയ്യുമ്പോള്‍ ഉള്ളിലേക്ക് വായുവെടുത്ത് മനസ്സില്‍ ആറുതവണ ഗായത്രിമന്ത്രം ജപിക്കാനായാല്‍ ജലശയനം എളുപ്പത്തില്‍ സാധിക്കുമെന്ന് സ്വാമി പറയുന്നു. യോഗാസനം ഡോ.കെ.എ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. റിട്ട. പ്രൊഫ.ഗോപീകൃഷ്ണന് അധ്യക്ഷത വഹിച്ചു. യോഗാചാര്യന് വിജയകുമാര്‍, ബി.കെ.ഗോപാലകൃഷ്ണന്, അരവിന്ദാക്ഷന്, ഡോ.എസ്.എസ്.കൈമള്‍, പ്രഭാകരന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: