വളാഞ്ചേരി: തവനൂര്‍ പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്ന് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു. ആകെ എട്ട് ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. എന്നാല്‍ പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് ആകെ പന്ത്രണ്ട് ലാപ്ടോപ്പുകള് വാങ്ങിയിട്ടുണ്ട്. എട്ടെണ്ണം പട്ടികജാതി വിഭാഗത്തിനും രണ്ടെണ്ണം അനര്‍ഹര്‍ക്കും വിതരണം ചെയ്തു. ചില മെമ്പര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സ്വാര്‍ത്ഥ താല്പര്യത്തിനായി പട്ടികജാതി ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി. ലാപ്ടോപ്പ് വിതരണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് എസ്സി മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി.രവിചന്ദ്രന്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: