കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഇംഗ്ളീഷ് വിഭാഗം റിസര്‍ച്ച് ഫോറം പെഴ്സ്പെക്ടീവും ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ജെന്റര്‍ സ്റ്റഡീസും ചേര്‍ന്ന് ദ്വിദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. സംസ്കൃത സര്‍വകലാശാല പ്രൊവൈസ്ചാന്‍സിലര്‍ പ്രൊഫ. എന്‍. പ്രശാന്തകുമാര്‍ വിരമിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പഠനമികവുകളുടെ ആദരസൂചകമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 23, 24 തീയതികളില്‍ സര്‍വ്വകലാസാലയില്‍ നടക്കുന്ന സെമിനാര്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് രാജന് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. ന്യൂഡല്‍ഹി ഐഐടിയിലെ ഡോ. വി. സനില്‍ മുഖ്യപ്രഭാഷണം നടത്തും. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പ്രൊഫ. കെ. നാരായണ ചന്ദ്രന്, ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംങ്ഗ്വേജസ് യൂണിവേഴ്സിറ്റി പ്രൊഫ. കെ.സി. ബാരല്‍, എംജി യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പി.പി. രവീന്ദ്രന്, കാലിക്കറ്റ്യൂണിവേഴ്സിറ്റിയിലെ ഡോ. ജാനകി ശ്രീധരന്, സംസ്കൃത സര്‍വകലാശാലയിലെ ഡോ. അജയ്.എസ്.ശേഖര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ. എസ്. രാധാകൃഷ്ണന് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: