എടത്വ: കുട്ടനാട്ടില്‍ രണ്ടാംകൃഷിയില്‍ സംഭരിച്ച നെല്ലിന്റെ വില തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. എടത്വായില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി,തിലോത്തമന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. സ്‌പോട് പേയ്‌മെന്റ് നല്‍കാന്‍ തയാറായിട്ടുള്ള ബാങ്ക് ജനറല്‍ മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും,സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്‌പോട് പേയ്‌മെന്റ് സംബന്ധിച്ചു കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ അവസരം ലഭിക്കും.
















