മാനന്തവാടി: വനം വകുപ്പില്‍ വ്യാജ നിയമന ഉത്തരവ് നല്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മാനന്തവാടിഡിഎഫ്ഒയുടെ പേരില്‍ നിയമന ഉത്തരവ് നല്കി നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് മാനന്തവാടി എരുമത്തെരുവ് അമ്പുകുത്തി പടിഞ്ഞറയില്‍ ഹരീഷ്(23)നെ മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തത്.
എരുമത്തെരുവില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ കൂത്തുപറമ്പ് മാങ്ങാട്ടിടം മല്ലപ്പള്ളി സനൂപ്, കണ്ണൂര്‍ പിണറായി സ്വദേശി കുട്ടന്, മാനന്തവാടി പേര്യ സ്വദേശി ഉസ്മാന്, കല്‍പ്പറ്റ സ്വദേശി സുരേന്ദ്രന് എന്നിവര്‍ക്ക് എതിരെയും പോലീസ് കേസെടുത്തു.
നോര്‍ത്ത് വയനാട് വനം ഡിവിഷണല്‍ ഓഫീസീന്റെ പരിധിയിലെ വിവിധ ഓഫീസുകളിലും വിവിധ തസ്തികകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയും ഇന്റര്‍വ്യൂന് ഹാജരാകുന്നതിനും ജോലിക്ക് നിയമനം നല്‍കുന്നതായി കാണിച്ച് നോര്‍ത്ത് വയനാട് ഡിഎഫ്ഒയുടെ ഒപ്പ് പതിച്ച് പോസ്റ്റല്‍ വഴി കത്ത് അയക്കുകയുമാണ് ഇവര്‍ ചെയ്തത്. ഇതിനായി ഒരാളില്‍ നിന്നും 50000 രൂപ വിതം ഇവര്‍ കൈപ്പറ്റുകയും ചെയ്തു. ജോലിയും പണവും ലഭിക്കത്തതിനെ തുടര്‍ന്ന് മാനന്തവാടി സ്വദേശികളായ അഞ്ചുപേര്‍ ചേര്‍ന്ന് നല്കിയ പരാതിയെ തുടര്‍ന്നാണ് ഹരിഷിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണുര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി പേരില്‍ നിന്നും സംഘം പണം തട്ടിയിട്ടുണ്ട് .മറ്റ് പ്രതികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: