മാനന്തവാടി:കേരളാ കര്‍ണാടക അതിര്‍ത്തിയില്‍ പുതിയതായി തുറന്ന മദ്യാ ഷാപ്പ് നാട്ടുകാര്‍ പൂട്ടിച്ചു.രണ്ട് ദിവസം മുന്‍പാണ് പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് കുട്ടം തോല്പെട്ടി അതിര്‍ത്തിയായ സിങ്കോണ കോളനി സമീപം പുതിയ മദ്യ കട തുറന്നത് .വെള്ളിയാഴ്ച്ച പത്ത് മണിയോടെ കോളനി വാസികളും നാട്ടുകാരും ചേര്‍ന്ന് മദ്യഷാപ്പിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.നിരവധി ആദിവാസി കോളനികളുള്ള പ്രദേശത്ത് പുതിയ മദ്യക്കട തുറന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ശക്തമായ പ്രക്ഷോപത്തിലേക്ക് നീങ്ങിയത്.കടയുടമയുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും മദ്യകട പൂട്ടാന്‍ ഉടമ തയ്യാറായില്ല. തുടര്‍ന്നാണ് കോളനിവാസികള്‍ ബാറിന്റെ ഗേറ്റ് പൂട്ടുകയും മദ്യപിക്കാനെത്തിയ ആള്‍ക്കാരെ സ്ത്രികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഓടിക്കുകയായിരുന്നു തുടര്‍ന്ന് ഗേറ്റിന് മുന്പില് പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.കര്‍ണാടക ശ്രീമംഗലം സി ഐ ദിവാകര്‍ വാര്‍ഡ് മെംബര്‍ രാമകൃഷ്ണന് കുട്ടം പഞ്ചായത്ത് പ്രസിഡന്റ് സുശീല എന്നവരും നാട്ടുകാരും നടത്തിയ ചര്‍ച്ചയില്‍ നിലവില്‍ മദ്യവില്പ്പ്ന നടത്താന്‍ അനുമതി ഗ്രാമ പഞ്ചായത് നല്‍കിയിട്ടില്ലെന്നും നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് അനുമതി നല്‍കുന്നത് പരിഗണിക്കില്ലെന്നും പഞ്ചായത് പ്രസിഡന്റ് അറിയിച്ചു.തുടര്‍ന്ന് മുഴുവന്‍ രേഖകളും ലഭിക്കുന്നത് വരെ മദ്യവില്പ്പ്ന നടത്തരുതെന്ന് പോലീസ് ബാര്‍ ഉടമക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.നിരവധി ആദിവാസി കോളനികളും വിദ്യാലയവും അടുത്ത് തന്നെ ഉള്ള പ്രദേശത്ത് മദ്യഷാപ്പ് ആരൊക്കെ അനുമതി നല്കിയാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന താക്കിത് നല്‍കിയാണ് സമരക്കാര്‍ പിന് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: