ആലപ്പുഴ: മുഖ്യമന്ത്രി കഴിഞ്ഞ മേയില്‍ പ്രഖ്യാപിച്ച വേതന പാക്കേജ് അടിയന്തരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു നവംബര്‍ ആറു മുതല്‍ റേഷന്‍ വ്യാപാരി സംയുക്ത സമര സമിതി നടത്തുന്ന കടയടപ്പു സമരത്തി!ല്‍ പങ്കെടുക്കാന്‍ ജില്ലാ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം തീരുമാനിച്ചു. കട നവീകരിക്കുകയും കംപ്യൂട്ടര്‍വല്‍ക്കരിക്കുകയും ചെയ്യുക, വാതില്‍പ്പടി വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് അളവിലും തൂക്കത്തിലും കൃത്യത വരുത്തി പൊതുവിതരണ സമ്പ്രദായം സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണു സമരം. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റീട്ടെയി!ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണു കോഓര്‍ഡിനേഷന്‍ സമിതിയിലുള്ളത്. സമിതി ചെയര്‍മാന്‍ ഭരണിക്കാവ് മോഹനന്‍ അധ്യക്ഷനായി.
















