Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേദേതിഹാസങ്ങളുടെ സംശയ നിവാരണത്തിന് ഇനിയാര്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 04:53 pm IST
in Vicharam

ഉപാധികളില്ലാത്ത സ്‌നേഹമാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍. സ്‌നേഹിതര്‍ക്കുവേണ്ടി കരള്‍ പറിച്ച് നല്‍കാനും അദ്ദേഹം സന്നദ്ധനായിരുന്നു. ആദ്യകാഴ്ചയില്‍ പരുക്കന്‍ എന്ന് തോന്നാവുന്നതാണ്. തന്റെ അപാരമായ ആദര്‍ദ്രതയെ മൂടിവെയ്‌ക്കാന്‍ അദ്ദേഹം എടുത്തണിഞ്ഞ മുഖംമൂടിയാണ് ആ പരുക്കന്‍ സ്വഭാവം. കടുത്ത പാറക്കെട്ടിനുള്ളില്‍ നിറഞ്ഞുകിടക്കുന്ന തെളിനീര് പതുക്കെ കനച്ചുവരുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ സ്‌നേഹം കാണാന്‍ കഴിയുക. അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ മറകളില്ലാത്ത സ്‌നേഹമാണ് അദ്ദേഹം. ഏതാണ്ട് 33 കൊല്ലത്തെ അടുപ്പവും സ്‌നേഹവും അദ്ദേഹവുമായി എനിക്കുണ്ട്. അദ്ദേഹവുമായി കലഹിക്കാനും ചിലപ്പോഴൊക്കെ ശകാരിക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നെ ശാസിക്കാനുള്ള അധികാരം അദ്ദേഹത്തിനുമുണ്ടായിരുന്നു. ആ ശാസന സ്‌നേഹത്താല്‍ പ്രചോദിതമായിരുന്നു. അതില്‍ കരുതലും സുരക്ഷയുമുണ്ടായിരുന്നു. അദ്ദേഹത്തിന് ഭാര്യയോടും മക്കളോടും അഗാധമായ സ്‌നേഹമുണ്ടായിരുന്നു. പക്ഷേ, ഒരു നിര്‍ബന്ധം, ഒരുകാരണവശാലും അവര്‍ അത് അറിയരുത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ആളും അര്‍ത്ഥവും നല്‍കി സഹായിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. അഗാധപാണ്ഡിത്യമുള്ള അദ്ധ്യാപകനാണ് തുറവൂര്‍ വിശ്വംഭരന്‍. ഭാരതീയ ദര്‍ശനങ്ങളിലും സാഹിത്യത്തിലും മാത്രമല്ല, ജ്യോതിഷം, വൈദ്യം എന്നിവയിലും വിശ്വംഭരന്‍ മാഷിന് അപാരജ്ഞാനം ഉണ്ടായിരുന്നു. വാല്മീകിയും വ്യാസനും കാളിദാസനും അദ്ദേഹത്തിന്റെ ജീവിത പ്രചോദനങ്ങളായിരുന്നു. പാശ്ചാത്യ തത്ത്വചിന്തയും സാഹിത്യവുമെല്ലാം അദ്ദേഹം വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. എങ്കിലും അവയൊന്നും അദ്ദേഹത്തെ സ്വാധീനിച്ചില്ല. ചെറുപ്പത്തിലേ മഹാഭാരതം വായിച്ച് ആസ്വദിച്ചിരുന്നതുകൊണ്ട് ലോക ക്ലാസിക്കുകള്‍ എന്നുപറയുന്ന നോവലും കഥകളും ഒന്നും അദ്ദേഹത്തില്‍ വേണ്ടത്ര മതിപ്പ് ഉണ്ടാക്കിയിരുന്നില്ല. കാരണം, ഭാരതീയ സാഹിത്യ സംസ്‌കാരത്തിന്റെ ധൈഷണികവും വൈകാരികവുമായ അനുഭൂതി, അവകളില്‍നിന്ന് ലഭിക്കുന്നില്ല എന്നായിരുന്നു പരാതി. പരിചയമുള്ളവരില്‍ അത്ഭുതമുണര്‍ത്തുന്ന പല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അതിലൊന്നായിരുന്നു തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കാര്യം. അദ്ദേഹത്തെ പരിചയമുള്ള ആരും അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്ന് സങ്കല്‍പ്പിച്ചിരുന്നില്ല. കാരണം, അതിനൊന്നും പറ്റിയ സ്വഭാവവും പെരുമാറ്റരീതിയും അല്ല അദ്ദേഹത്തിന്റേതെന്നാണ് പൊതുവെ കരുതപ്പെട്ടത്. എന്നാല്‍, ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹം പ്രകടിപ്പിച്ച മികവ് സംഘാടകരില്‍ത്തന്നെ അമ്പരപ്പുളവാക്കി. അതും തനിക്ക് വഴങ്ങുന്നതാണ് എന്ന് അദ്ദേഹം തെളിയിച്ചു. ‘മഹാഭാരത ദര്‍ശനം, പുനര്‍വായന’ എന്ന കൃതി ഭാരതീയ ദര്‍ശനങ്ങളിലും മഹാഭാരതത്തിലും അദ്ദേഹം നേടിയ അഗാധമായ പാണ്ഡിത്യത്തിന്റെ നിദര്‍ശനമാണ്. മഹാഭാരതം കമ്പോടുകമ്പ് പലവട്ടം വായിച്ച് ഹൃദിസ്ഥമാക്കിയതിനുശേഷമാണ്, അദ്ദേഹം ആ കൃതി രചിച്ചതെന്ന് വായിച്ചുപോകുന്ന ആര്‍ക്കും ബോധ്യമാകും. മലയാളി വായിച്ച് ശീലിക്കുകയും കേട്ട് പരിചയിക്കുകയും ചെയ്ത മാരാര്‍ വ്യാഖ്യാനത്തില്‍ക്കൂടി മാത്രമല്ല, മഹാഭാരതത്തെ കുറേക്കൂടി ഉന്നതമായ രീതിയില്‍ വായിച്ച് അറിയാന്‍ കഴിയുമെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ കൃതിയാണ് മഹാഭാരത ദര്‍ശനം. അമൃത ചാനലില്‍ അദ്ദേഹം നടത്തിയ മഹാഭാരത ദര്‍ശനം പ്രഭാഷണത്തിന് സമാനമായി ലോകത്തെവിടെയെങ്കിലും ഒന്നുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഏതാണ്ട് 4000 ഓളം എപ്പിസോഡുകള്‍ ഇടതടവില്ലാതെ അവതരിപ്പിച്ച വിശ്വംഭരന്‍ മാഷ് അക്കാര്യത്തില്‍ ലോക റെക്കോര്‍ഡിനുതന്നെ ഉടമയാണ്. ഒരാള്‍ ഒറ്റയ്‌ക്കിരുന്ന് ആളുകള്‍ക്ക് മടുപ്പുണ്ടാക്കാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ സംഭവം തന്നെയാണ്. ഇന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ നമ്മോടൊപ്പമില്ല. ഭാരതത്തിന്റെ വേദ, ഇതിഹാസ, പുരാണങ്ങളില്‍ ഒരു സംശയമുണ്ടായാല്‍, അത് തീര്‍ക്കാന്‍ ഒരാളില്ലാതെയായി എന്നതാണ് സത്യം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്വകാര്യമായ ദുഃഖങ്ങള്‍ പങ്കുവെയ്‌ക്കാന്‍ ഒരു കേള്‍വിക്കാരനും, അവയെല്ലാം കേട്ടതിനുശേഷം എന്നെ ആശ്വസിപ്പിക്കാന്‍ ഒരു സുഹൃത്തും ഇല്ലാതെയായി. എന്നെ സംബന്ധിച്ചിടത്തോളം ഇത് തീരാനഷ്ടമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Entertainment

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.