കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഒരേ ദിവസം, ഒരേ സമയം 5 സംസ്ഥാനങ്ങളില്‍ 50 പുതിയ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്ത് ചരി്രതനേട്ടം കൈവരിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകള്‍.
ഉദ്ഘാടനം ഇരിങ്ങാലക്കുട എംസിപി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ 50 പ്രമുഖര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. ഐസിഎല്‍ ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ കെ.ജി. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. സി.എന്‍. ജയദേവന് എംപി, എംഎല്‍എമാരായ കെ.യു. അരുണ്‍, കെ. രാജന്, ടൈസണ്‍ മാസ്റ്റര്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു, കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്മാന് വിപിന്‍ ചന്ദ്രന്, ജസ്റ്റിസുമാരായ ടി.എന്‍. വള്ളിനാഗം, എ.വി. ഹരിദാസ്, രാമചന്ദ്രന് ഐസിഎല്‍ സിഎംഡി കെ.ജി. അനില്‍കുമാര്‍, സിഇഒ ഉമ അനില്‍കുമാര്‍, സിനിമാതാരം നവ്യാനായര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.
ഈ സാമ്പത്തികവര്‍ഷം നൂറു പുതിയ ബ്രാഞ്ചുകളാണ് തുറക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലായി 30-ലധികം ബ്രാഞ്ചുകളാണ് ഒരു ദിവസം ആരംഭിക്കുന്നത്. തമിഴ്നാട്ടില്‍ 8, തെലുങ്കാനയില്‍ 3, ആന്ധ്രാപ്രദേശില്‍ 5, കര്‍ണാടകയില്‍ 4 എന്നിങ്ങനെയും തുറക്കും.
ഏറ്റവും കുറഞ്ഞ പലിശനിരാക്കായ 9 ശതമാനമാണ് സ്വര്ണ്ണപ്പണയങ്ങള്ക്ക്. വനിതകള്‍ക്ക് മാത്രമായി 9 % പലിശനിരക്കില്‍ വാഹനവായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ, ബിസിനസ് ലോണ്‍, ഫോറിന് എക്സ്ചേഞ്ച്, മണി ട്രാന്‍സ്ഫര്‍, ഹയര്‍പര്‍ച്ചേസ് തുടങ്ങിയ സേവനങ്ങളാണ് ഐസിഎല്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: