കല്‍പ്പറ്റ: വയനാട്ടില്‍ മയക്കുമരുന്നുവില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വര്‍ദ്ധിച്ചു. മുന്‍ കാലങ്ങളില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് നടന്ന വില്‍പ്പന ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. വയനാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കൂടിയാണ് കഞ്ചാവുള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കൂടുതലായും കടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികളും മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് പ്രധാനമായും നിരോധിച്ച മയക്കുമരുന്നുകള്‍ വയനാട്ടിലെത്തിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷത്തിലെ എക്സൈസ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്. 2016ല്‍ 122 കേസ് രജിസ്റ്റര്‍ ചെയ്തു. 13 കഞ്ചാവ് ചെടി നശിപ്പിച്ചു. 26 കിലോ കഞ്ചാവ് പിടികൂടി. 686 പുകയില ഉല്‍പ്പന്ന കേസുകളെടുത്തു. 1128 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
എന്നാല്‍ ഒക്ടോബര്‍ മാസം വരെയുള്ള കണക്കെടുത്താല്‍ 225 കേസെടുത്തു. നാല് കഞ്ചാവ് ചെടി നശിപ്പിച്ചു. നൈട്രാ സിപാം 180 എണ്ണം പിടിച്ചെടുത്തു. ഹാഷിഷ് 65 ഗ്രാം പിടിച്ചെടുത്തു. ബ്രൗണ്‍ഷുഗര്‍ 90 ഗ്രാം കണ്ടെടുത്തു. കോട്ട്പാ കേസ് പ്രകാരം (2003 ലെ പുകയില ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം.) 255 പുകയില ഉല്‍പ്പന്ന കേസുകള്‍. 2612 കിലോഗ്രാം പിടിച്ചെടുത്തു. വേദനസംഹാരി ഗുളിക 90 എണ്ണം, പാസ്മോ പ്രോഫില് 18130 ക്യാപ്സ്യൂള്‍.
യുവാക്കള്‍ മദ്യത്തേക്കാള്‍ ഇത്തരത്തിലുള്ള മയക്കുമരുന്നുകളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. മറ്റുള്ളവര്‍ പിടിക്കപ്പെടാന്‍ സാദ്ധ്യത കുറവാണ് എന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. മദ്യം പോലെ മണമില്ലാത്തതും ബ്രീത്ത് അനലൈസറില്‍ പിടിക്കപ്പെടാന്‍ സാധ്യതയില്ലാത്തതും ഇതിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമാകുന്നു.
നിലവില്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് മൂന്ന് താലൂക്ക് ഓഫിസുകളും മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ഒരു റെയിഞ്ച് ഓഫീസും ഒരു ജനമൈത്രി ഓഫീസുമാണുള്ളത്. ജില്ലക്കാവശ്യമായ ഉദ്യോഗസ്ഥരോ, വാഹനങ്ങളോ ഇല്ല എന്നത് ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: