Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി പ്രവര്‍ത്തന സജ്ജമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 08:46 pm IST
in Pathanamthitta

പെരുന്തേനരുവി: ജില്ലയിലെ ഏഴാമത്തെ ജലവൈദ്യുത പദ്ധതിയായ പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി പ്രവര്‍ത്തന സജ്ജമായി.23ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിന് സമര്‍പ്പിക്കും.ഇതിനൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

ആറ് മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്.കഴിഞ്ഞ മൂന്നരമാസം കൊണ്ട് ഒന്‍പത് മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.പ്രതിദിനംശരാശരി 1,440,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.25.77 ദശലക്ഷം യൂണിറ്റ് വൈദ്യതിയാണ്‌വാര്‍ഷിക ഉത്പാദനം.

ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 33 കിലോവാട്ടായി പരിവര്‍ത്തനം ചെയ്ത് റാന്നി 110 കെവി സബ്ബ് സ്റ്റേഷനില്‍ എത്തിച്ച് വിതരണം ചെയ്യുന്നു.

2011ലാണ് പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചത്.36 കോടി രൂപ സിവില്‍ ജോലികള്‍ക്കും 13 കോടി രൂപ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുമായി ചെലവഴിച്ചു.

പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് മുകളില്‍ അഞ്ഞൂറോളം മീറ്റര്‍ ദൂരത്തിലാണ് പദ്ധതിയുടെ തടയണ നിര്‍മ്മിച്ചിരിക്കുന്നത്.നാറാണംമൂഴി വെച്ചൂച്ചിറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് തടയണയും പാലവും നിര്‍മ്മിച്ചിരിക്കുന്നത്.ഇത് ഉദ്ഘാടനം ചെയ്യുന്നതോടെ കുരുമ്പന്‍മൂഴി നിവാസികള്‍ക്ക് നാറാണംമൂഴി പഞ്ചായത്ത് ആസ്ഥാനത്തേക്ക് കുറഞ്ഞ ദൂരത്തിലെത്തിച്ചേരാനുമാകും.

ചെറിയ വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന വിധത്തിലാണ് തടയണയും പാലവും നിര്‍മ്മിച്ചിരിക്കുന്നത്.പൗവ്വര്‍ഹൗസ് വെള്ളച്ചാട്ടത്തിന് സമീപവുമായിട്ടാണ്.തടയണയില്‍ സംഭരിക്കുന്ന വെള്ളം കനാലിലൂടെ ഫോര്‍ബെ ടാങ്കിലെത്തിക്കുന്നു.

475 മീറ്റര്‍ നീളമുള്ള കനാലും 22 മീറ്റര്‍ വ്യാസമുള്ള ഫോര്‍ബെ ടാങ്കുമാണുള്ളത്.ടാങ്കില്‍ നിന്ന് 12 മീറ്റര്‍ നീളമുള്ള രണ്ട് പെന്‍ സ്റ്റോക്ക് പൈപ്പുകള്‍ വഴി വെള്ളം പൗവ്വര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷണാര്‍ഥം യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.പൗവ്വര്‍ ഹൗസിനടുത്ത് പുതിയ 33കെവി സബ്ബ് സ്റ്റേഷന്റെ നിര്‍മ്മാണം നടന്നു വരുന്നുണ്ട്.ഇത് പൂര്‍ത്തിയായാല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇവിടെത്തന്നെ ശേഖരിച്ച് പ്രാദേശികമായി വിതരണം ചെയ്യുകയാണ് ലക്ഷ്യം.

പെരുന്തേനരുവി ടൂറിസം പദ്ധതിയും ജലവൈദ്യുത പദ്ധതിയും കൂട്ടിയിണക്കി ഹൈഡല്‍ ടൂറിസം പദ്ധതിയും ആലോചനയിലുണ്ട്.

പെരുന്തേനരുവി പവര്‍ഹൗസ് പരിസരത്ത് 23ന്‌നടക്കുന്ന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ. ഇളങ്കോവന്‍, തുടങ്ങിയവര്‍ പ്രസംഗിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

Kerala

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന് ഭീഷണി ; പിന്നാലെ കണ്ടത് ധുരന്ധർ 2 സീൻ , വെടിയേറ്റ് വീണ് അമീർ ഹംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.