മട്ടാഞ്ചേരി: ഭാരത സംസ്കൃതിയുടെ ഹിന്ദുകലണ്ടര്‍- സംവത് 2074-ന് ഇന്ന് പുതുവര്‍ഷം. ധന്‍തേരാസ്സില്‍ തുടങ്ങി കാലിചൗദസ് ദിനത്തിന് ശേഷമാണ് പുതുവര്‍ഷദിനം. ഭവനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പൂജകള്‍ നടത്തിയാണ് ഭാരതജനത ഹിന്ദു കലണ്ടര്‍ വര്‍ഷത്തെ വരവേല്‍ക്കുന്നത്.
വാണിജ്യ പ്രധാനമായുള്ള സംവത് മുഹൂര്‍ത്ത വില്പനയാണ് ഈ ദിനത്തിലെ സവിശേഷത. മുഹൂര്‍ത്ത വിപണിയില്‍ ഒരു യൂണിറ്റ് ഇടപാടെങ്കിലും നടത്താനുള്ള തിരക്കിലാണ് വ്യാപാര സമൂഹം. സംവത് 2074 -ല്‍ വ്യാപാര മേഖല പ്രതീക്ഷയിലാണ്. പരമ്പരാഗതമായുള്ള ഉല്പന്ന വില്പന വിപണിയ്ക്കൊപ്പം ഓഹരി വിപണിയിലും മുഹൂര്‍ത്ത കച്ചവടം സവിശേഷമാണ്.
കുരുമുളക്, വെളിച്ചെണ്ണ, കൊപ്ര, ഏലം എന്നിവയും മുഹൂര്‍ത്ത ഉല്പന്ന വിപണിയിലുണ്ട്.
വ്യാപാര കേന്ദ്രങ്ങളില്‍ രാവിലെയാണ് പൂജാ മുഹൂര്‍ത്തം. വൈകിട്ടാണ് വ്യാപാരമുഹൂര്ത്തം. 1990 കളില്‍ വരെ ഇന്ത്യയിലെ വാണിജ്യമേഖലയിലെ സാമ്പത്തിക വര്‍ഷം ദീപാവലി മുതല്‍ ദീപാവലി വരെയായിരുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും ഇ- വ്യാപാര വ്യാപനപും ഡിജിറ്റല്‍ ഇടപാടുമാറ്റവുമെല്ലാം ഏറ്റുവാങ്ങിയാണ് സംവത്- 2074നെ സ്വാഗതമേകുന്നത്. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്ക്കരണങ്ങളെ ഏറ്റുവാങ്ങി വരുംകാല വ്യാപാര ദിശയുടെ മുന്നേറ്റം പ്രകടമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: