കൊച്ചി: സമൂഹത്തിന്റേയും സ്ഥാപനങ്ങളുടേയും ഭരണനേതൃത്വത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ആയുധമായി യോഗ മാറിക്കൊണ്ടിരിക്കുകയാണെന്ന് നളന്ദ സര്‍വ്വകലാശാല ചാന്‍സലര്‍ വിജയ് ഭട്കര്‍. ആധുനിക കാലത്ത് ധ്യാനനിഷ്ടയുടെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി അമൃത യൂണിവേഴ്സിറ്റിയിലെ സര്‍ട്ടിഫൈഡ് ഐ.എം.ഇന്‍സ്ട്രക്റ്റര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ബിസിനസ്സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ലോകത്തിന് സങ്കീര്‍ണ്ണത, അനിശ്ചിതത്വം, മാറ്റം എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്. ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്ന് ഭരണ നേതൃത്വത്തിന് നല്കുന്ന സമ്മര്‍ദ്ദം സ്ഥാപനത്തിന്റെ പ്രകടനത്തേയും സമൂഹത്തെ ഒന്നടങ്കവും ബാധിക്കും. യോഗ പുതിയതല്ല. ആയിരക്കണത്തിനു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത് ഇന്ത്യയില്‍ പഠിപ്പിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ക്കാരം, കഴിവ്, ആവശ്യം എന്നിവയ്ക്കനുസരിച്ച് സന്യാസിമാര്‍ ഇതിന് മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്നും ഐ.ആം.ടെകിനിക് പരിശീലകന് നിജാമൃത് ചൈതന്യ
കോണ്‍ക്ലേവില്‍ അറിയിച്ചു. ലോകത്ത് അറിയപ്പെട്ടിട്ടുള്ള എല്ലാ മെഡിറ്റേഷനുകളും ഉള്‍പ്പെട്ടിട്ടുള്ളതും ശാരീരിക അയാസം കുറയ്ക്കുന്ന വ്യായാമങ്ങള്‍, ദൃശ്യവല്‍ക്കരണങ്ങള്‍, ശ്വസന രീതികള്‍, ആത്മാവബോധം എന്നിവയെല്ലാം ചേര്‍ന്ന് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പരിശീലന പരിപാടിയാണ് ഐ.ആം മെഡിറ്റേഷന്‍ ടെക്നിക്. 2003-ല്‍ മാതാ അമൃതാനന്ദമയിയാണ് ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷന്‍ ടെക്നിക് (ഐ.ആം.ടെക്നിക്) അവതരിപ്പിച്ചത്. തിരക്കിനിടയില്‍ സ്വയം വികസനത്തിന് സമയം കണ്ടെത്താനുള്ള വെല്ലുവിളികളും സ്വയം ശാക്തീകരണത്തിനും വികസനത്തിനും മെഡിറ്റേഷന്‍ എങ്ങനെ ഉപയോഗിക്കാമെന്നും പവര്‍ഓഫ് ഐ.ആം. കണ്‍ക്ലേവ് പ്രധാനമായും ചര്‍ച്ച ചെയ്തു. വ്യവസായം, വിദ്യാഭ്യാസം, വിനോദം, സര്‍ക്കാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരും സ്ഥാപന മേധാവികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: