കൊച്ചി: സംസ്ഥന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ കമ്മീഷന് നിലവിലുളള പരാതി പരിഹരിക്കുന്നതിനായി ജില്ലയില്‍ പരാതി പരിഹാര അദാലത്തുകള്‍ നടത്തും. 26, 27 തീയതികളില്‍ എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന് ചെയര്മാന് ജഡ്ജ് (റിട്ട) ഡോ.പി.എന്‍. വിജയകുമാര്‍, മെമ്പര്‍മാരായ എഴുകോണ്‍ നാരായണന് അഡ്വ.കെ.കെ. മനോജ്, രജിസ്ട്രാര്‍ ഒ.എം. മോഹനന് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. പട്ടികജാതി പട്ടികഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുളളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: