കാക്കനാട്: നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളത്തില്‍ തൃക്കാക്കര ഭാരതമാതാ കോളേജില്‍ കൊയ്ത്തുത്സവം. വിദ്യാര്‍ത്ഥികള്‍ തന്നെ നിലമൊരുക്കി വിത്ത് വിതച്ച് പരിപാലിച്ച നെല്‍പ്പാടം അതിന്റെ നൂറുമേനി വിളവോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് കൊയ്തത്. ശ്രേയസ് എന്ന വിത്തായിരുന്നു വിതച്ചത്. 120 ദിവസം തികച്ചും ജൈവികമായ പരിരക്ഷ. വിത്ത് വിതച്ചതിനെക്കാള്‍ കെങ്കേമമാക്കണം കൊയ്ത്ത് എന്ന് തീരുമാനിച്ചപ്പോള്‍ തൃശൂര്‍ നിന്ന് പാട്ടുകാരായ ഊരാളിയെ വിളിച്ചു. ക്യാമ്പസും പാടവും അലങ്കരിച്ചു. അതിഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പുഴുങ്ങിയ കപ്പയും ഉള്ളിച്ചമ്മന്തിയും കട്ടന്‍ ചായയുമൊരുക്കി.
എന്നിട്ട് പാട്ടും മേളവുമായി വിളഞ്ഞ നെല്‍ക്കതിരുകള്‍ കൊയ്തെടുത്തു. കോളേജിന്റെ സഹ രക്ഷാധികാരി മാര്‍ സെബാസ്ത്യന് എടയന്ത്രത്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കോളേജിന്റെ സാമൂഹ്യ സംഘടനയായ ‘ബിഫോറി’ന്റെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. മാനേജര്‍ ഫാ.ജേക്കബ് ജി പാലക്കാപ്പിളളി അദ്ധ്യക്ഷനായി. ജസ്റ്റിസ് സിറിയക് ജോസഫ്, സബ് കളകടര്‍ ഇഷ പ്രിയ, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ.നീനു, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍,
കൊച്ചിന് ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ്, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഡോ. എം.സി. ദിലീപ് കുമാര്‍, പ്രിന്‍സിപ്പള്‍ ഡോ. ഐപ്പ് തോമസ്, അസി. മാനേജര്‍ ബിന്റോ കിലുക്കന്‍, ഡോ. ഷീന രാജന് ഫിലിപ്പ്, പിന്റോ സൈമണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: