കാക്കനാട്: മാതാപിതാക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറാവണമെന്ന് പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നിലകണ്ഠന്‍. ചെമ്പുമുക്ക് അസീസി വിദ്യാനികേതന്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ പാരന്‍സ് അസോസിയേഷന് സംഘടിപ്പിച്ച അനിശ്ചിതകാല ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസോസിയേഷന് സെക്രട്ടറി വിനീഷ് വിജയന് അദ്ധ്യക്ഷനായി. തൃക്കാക്കര മുന്‍സിപ്പല്‍ വൈസ് .ചെയര്മാന് സാബു ഫ്രാന്‍സിസ്, കൗണ്‍സിലര്‍മാരായ ടി.ടി ബാബു, ജിജോ ചിങ്ങതറ, പി.വി. സന്തോഷ്, ആന്റണി പരവര ഷാജഹാന്, എ.പി ഷാജി, പാരന്‍സ് അസോസിയേഷന് പ്രസിഡന്റ് നാന്‍സി റോബിന് വൈസ്സ് പ്രസിഡന്റ് മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: