ബത്തേരി : വിദ്യാര്‍ത്ഥികളില്‍ സര്‍ഗ്ഗവാസന വളര്‍ത്തുന്നതിന്റെ ഭാഗമായി ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വായനാ മത്സരത്തിന്റെ താലൂക്ക്തല മത്സരം ബുധനാഴ്ച കുപ്പാടി ഗവ.ഹൈസ്കൂളില്‍ നടക്കും. യു.പി.തലത്തില്‍ സ്കൂള്‍തല വിജയികളാണ് പങ്കെടുക്കേണ്ടത്. രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും. വിജയികള്‍ സാക്ഷ്യപത്രവുമായി പങ്കെടുക്കണമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സത്താര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: