ഇരട്ട ലെന്‍സുമായി ഹൂവായിയുടെ ഹോണര്‍ 9 ഐ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. 4 ക്യാമറാ സെറ്റ് അപ്പ്, ഫുള്‍ വ്യൂ എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, കനം കുറഞ്ഞ ബോഡി എന്നിവയാണ് പ്രത്യേകത. സെല്‍ഫി മാനിയാക്കായിട്ടുള്ള ഇന്നത്തെ യുവതലമുറയെ മുന്‍നിര്‍ത്തിയാണ് ഫോണിലെ ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്. 4 ക്യാമറ ലെന്‍സ് സെറ്റാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് ഇരട്ട ക്യാമറകളും ഫുള്‍ വ്യൂ എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേയും ലഭ്യമാക്കുന്ന ആഗോളതലത്തിലെ ആദ്യ ഫോണാണ് ഹോണര്‍ 9 ഐ.
ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് ഹുവായ് ഹോണര്‍ 9 ഐ യിലൂടെ പുതിയ ലോകം തുറക്കുകയാണ്. തനത് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി 45 ഡിഗ്രി പ്രൊജക്ഷനോടു കൂടിയ ചിത്രങ്ങളാണ് ഹോണര്‍ 9 ഐ ക്യാമറകള്‍ നല്‍കുന്നത്. ഓരോ ചിത്രത്തേയും ബട്ടര്‍ ഫ്ളൈ ലൈറ്റിനിങുമായി കവര്‍ ഷോട്ടാക്കി മാറ്റാനാകും. സ്റ്റുഡിയോ നിലവാരത്തിലുള്ള സെല്‍ഫികള്‍ എടുക്കാന്‍ സഹായിക്കുന്നതാണ് മുന്‍ ക്യാമറയിലെ 13 എംപി ഇരട്ട ലെന്‍സുകള്‍. ഇതിന്റെ പിന്നിലെ 16 എംപി ഇരട്ട ലെന്‍സുകള്‍ ഏറ്റവും മികച്ച ഡീറ്റെയിലുകളുമായി മികച്ച ചിത്രങ്ങളാണ് നല്‍കുന്നത്.
വ്യക്തതയോടെ സ്ട്രീമിങ് മികച്ചതാക്കുന്നതിനുമായി ഹോണര്‍ 9ഐ നല്കുന്ന ഫുള്‍ വ്യൂ എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ നല്‍കിയിരിക്കുന്നത്. 5.9 ഇഞ്ച് ഡിസ്പ്ലേയാണ് പുതിയ സ്മാര്‍ട്ട് ഫോണിലൂടെ ഹോണര്‍ നല്‍കുന്നത്. ഇതോടൊപ്പം 5.5 ഇഞ്ച് ഫോം ഫാക്ടര്‍ ഫലപ്രദമായി നിലനിര്‍ത്തുന്ന രീതിയിലാണ് ഫോണിന്റെ രൂപകല്‍പ്പന. 18.9 അനുപാതം വഴി സ്പ്ലിറ്റ് സ്ക്രീന്‍ അനുഭവങ്ങളും ലഭിക്കും. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും വിധം രണ്ടു വശങ്ങളിലുമായി രണ്ട് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും വിധമാണ് ഇതിന്റെ മള്‍ട്ടി ടാസ്ക്കിങ് സാധ്യതകള്‍.
ഹോണര്‍ 9 ഐയുടെ പിന്നിലുള്ള ഫ്ളാഷ് ലൈറ്റ്, ഇരട്ട ലെന്‍സ് ക്യാമറ, വിരലടയാള സെന്‍സര്‍, യു.എസ്.ബി. സോക്കറ്റ് എന്നിവയെല്ലാം ഫോണിന്റെ സെന്‍ട്രല്‍ ആക്സിസിലാണുള്ളത്. മുന്നിലെ ഇരട്ട ലെന്‍സ് ക്യാമറ വലതു വശത്താണ്. ക്യാമറാ ഫ്ളാഷും ഡിസ്റ്റന്‍സ് സെന്‍സറും ഇടതു വശത്തും. ലൈറ്റ് വൈറ്റ് ആയതിനാല്‍ കൈയില്‍ ഒതുങ്ങും. ഏറ്റവും മികച്ച സോഫ്റ്റ് വെയറിന്റേയും ഹാര്‍ഡ് വെയറിന്റേയും സന്തുലിതമായ മിശ്രണമാണ് ഹോണര്‍ 9 ഐയിലുള്ളത്. സംഗീതത്തേയും സിനിമകളേയും ഏറ്റവും മികച്ചതാക്കുന്ന ആറ് അല്‍ഗോരിതങ്ങള്‍ ഇതില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 17,999 രൂപയാണ് ഹോണര്‍ 9 ഐയുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: