സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെ ഷവോമി എന്നും ഞെട്ടിക്കാറുണ്ട്. പുതുതായി അവതരിപ്പിച്ച എംഐഎക്സ്2 എന്ന സ്മാര്‍ട്ട് ഫോണും അത്തരത്തിലൊന്നാണ്. ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ സ്മാര്‍ട്ട് ഫോണാണിത്.
18:9 ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയുള്ള 5.99 ഇഞ്ച് സ്ക്രീന്‍ മുന്‍ഭാഗത്ത് പൂര്‍ണമായും നിറഞ്ഞു നില്ക്കുന്നു. ഫുള്‍ സ്ക്രീന്‍ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ഷവോമിയെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്താന്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചതോടെ കഴിഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ ഇറങ്ങിയ എംഐ എംഐഎക്സിനേക്കാള് 11.9 ശതമാനം ചെറുതാണ് പുതിയ ഫോണ്‍. ഹിഡന്‍ സ്പീക്കറാണ് മറ്റൊരു പ്രത്യേകത. മൊത്തം 43 നെറ്റ്വര്‍ക്ക് ബ്രാന്‍ഡ്സ് ആണ് പുതിയ ഫോണിലുള്ളത്. ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ആണ് ഫോണിന്റെ കരുത്ത്. 12 മെഗാപിക്സല്‍ കാമറയിലുള്ളത് സോണി ഐഎംഎക്സ് 386 സെന്‍സര്‍.
എംഐ എംഐഎക്സ്2, ഇന്ത്യയില്‍ 6 ജിബി+ 128 ജിബി പതിപ്പിലാണ് ലഭിക്കുക. 2160 ഃ 1080 റസലൂഷന്‍, കോണിങ്ങ് ഗൊറില്ല ഗ്ലാസ്, ഡിസിഐ- പി 3 കളര്‍ ഗാമട്ട് 7 സീരീസ്, അലൂമിനിയം അലോയ് ഫ്രെയിം, 18 കാരറ്റ് സ്വര്‍ണം പൂശിയ കാമറ റിം, 12 എംപി പിന് കാമറ, ഭാരം 185 ഗ്രാം എന്നിവയാണ് മറ്റ് ഘടകങ്ങള്‍. വില 35,999 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: