കൊച്ചി: വോഡഫോണ്‍ ഇന്ത്യയുടെ എന്റര്‍പ്രൈസ് വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വീസസ് (വിബിഎസ്) എച്ച്പി ഇന്ത്യ, കെപിഎംജി ഇന്‍ ഇന്ത്യ എന്നിവരുമായി ചേര്‍ന്ന് ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള ജിഎസ്ടി റെഡി പരിഹാരങ്ങള്‍ അവതരിപ്പിച്ചു.
ഹാര്‍ഡ്വെയറും ജിഎസ്ടി ഇ-ഫയലിങും അക്കൗണ്ടിങ് സോഫ്റ്റ്വെയറും ഉള്‍പ്പെട്ടതാണ് ഓഫര്‍. ലക്ഷക്കണക്കിന് വരുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങളുമായും (എസ്എംഇ) സ്റ്റാര്‍ട്ട്-അപ്പുകളുമായും ചെറിയ ഹോം ഓഫീസുകളുമായും (എസ്ഒഎച്ച്ഒ) ചരക്കു സേവന നികുതിയെ ബന്ധിപ്പിക്കാനുള്ള കണക്റ്റിവിറ്റിയും ഇതോടൊപ്പമുണ്ട്. സംരംഭങ്ങള്‍ക്ക് സംയോജിത ജിഎസ്ടി പരിഹാരം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ടെലികോം കമ്പനിയാണ് വോഡഫോണ്‍.
ലോകത്തെ മുന്‍നിര പിസി ബ്രാന്‍ഡായ എച്ച്പിയില്‍ നിന്നുള്ള ഹാര്‍ഡ്വെയറും കെപിഎംജിയുടെ ജിഎസ്ടി ഇന്‍വോയ്സിങ് സോഫ്റ്റ്വെയറും ജിഎസ്ടി സുവിധ സേവനവും ഇ-സൈനും ഇന്‍വോയ്സ് ഡാറ്റയ്ക്കു ക്ലൗഡ് സ്റ്റോറേജുമാണ് ഉപയോഗിക്കുന്നത്. ജിഎസ്ടി രജിസ്ട്രേഷന് മൈഗ്രേഷന്‍ എന്നിവയും സാധ്യമാണ്. വോഡഫോണിന്റെ തടസമില്ലാത്ത കണക്റ്റിവിറ്റി ജിഎസ്ടി സുഗമമായി നടപ്പിലാക്കാന്‍ സഹായിക്കുന്നു.
വോഡഫോണ്‍ ബിസിനസ് സര്‍വീസ് പ്ലാറ്റ്ഫോമില്‍ മിതമായ നിരക്കില്‍ ഇത് ലഭ്യമാണ്. മാസം 630 രൂപ വീതമുള്ള 24 മാസത്തെ തവണ വ്യവസ്ഥയിലും ലഭ്യമാണ്. പ്രൊഫഷണല്‍ സഹായവും സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. എച്ച്പി ലാപ്ടോപ്പും ജിഎസ്ടി സോഫ്റ്റ്വെയറും 24 മണിക്കൂറുമുള്ള വോഡഫോണ്‍ കണക്റ്റിവിറ്റിയും സേവനവും ഉള്‍പ്പടെയുള്ള പാക്കേജിന് 36,490 രൂപയാണ്. ലാപ്ടോപ്പ് ഇല്ലാതെ 12,990 രൂപയ്ക്കും ലാപ്ടോപ്പും വോഡഫോണ്‍ കണക്റ്റീവിറ്റിയും ഇല്ലാതെ 2999 രൂപയ്ക്കും (ഒരു വര്‍ഷത്തേക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന പതിപ്പ്) ലഭ്യമാണ്.
എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കും എസ്ഒഎച്ച്ഒകള്ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ജിഎസ്ടി റെഡി പരിഹാരം അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും എല്ലാ ബിസിനസുകളും ഡിജിറ്റലായി അടുത്ത തലത്തിലേക്ക് ഉയരണമെന്നാണ് ആഗ്രഹമെന്നും ഇങ്ങനെയൊരു സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ടെലികോം കമ്പനിയാണ് വോഡഫോണെന്നും, വോഡഫോണ്‍ ബിസിനസ് സര്‍വീസസ് ഡയറക്ടര്‍ നിക്ക് ഗ്ലിഡണ് പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജിഎസ്ടി ഒരു നിര്‍ണായക നികുതി പരിഷ്കാരമാണെന്നും എച്ച്പി, കെപിഎംജി, വോഡഫോണ്‍ എന്നിവരുടെ സയുക്ത സംരംഭത്തില്‍ ഈ മാറ്റം സുഗമമാകുമെന്ന് ഉറപ്പുണ്ടെന്നും എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കും എസ്ഒഎച്ച്ഒകള്ക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കുമെന്നും ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വിദഗ്ധരുടെ സഹായം ലഭ്യമാക്കുന്നതിനായി പ്രത്യേക കോള്‍ സെന്റര്‍ ഇതിനായി ആരംഭിക്കുന്നുണ്ടെന്നും എച്ച്പി ഇന്ത്യ എംഡി സുമീര്‍ ചന്ദ്ര പറഞ്ഞു.
ജിഎസ്ടിയിലേക്കുള്ള ഇന്ത്യയുടെ ചരിത്രപരമായ മാറ്റത്തില്‍ എസ്എംഇകളെയും സ്റ്റാര്‍ട്ട്-അപ്പുകളെയും എസ്ഒഎച്ച്ഒകളെയും സഹായിക്കുന്നതിനായി കെപിഎംജിയും എച്ചിപിയും വോഡഫോണിന്റെ പിന്തുണയോടെ സഹകരിക്കുകയാണെന്നും ഇത് ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് സഹായിക്കുമെന്നും കെപിഎംജി ഇന്‍ ഇന്ത്യ ഡെപ്യൂട്ടി സിഇഒ അഖില്‍ ബന്‍സാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: