ആലുവ: ദേശം പെരിയാര്‍ ക്ലബില്‍ പണം വച്ച് ചീട്ടുകളിച്ച 21 പേര് പിടിയിലായി. ഇവരില്‍ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്തു. ഞായറാഴ്ച്ച രാത്രി റൂറല്‍ എസ്പിയുടെ ഷാഡോ പോലീസും നെടുമ്പാശേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
വൈക്കം ടി.വി. പുരം തെക്കേടത്ത് കെ.എന്‍. പ്രഭാകരന് (75), തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം എടക്കാട്ടുപറമ്പില്‍ യൂസഫ് ബീരാന് (61), മറ്റൂര്‍ യോര്ദാനപുരം പുന്നക്കാടന് ബിജു തോമസ് (40), നെടുമ്പാശേരി മേയ്ക്കാട് കാവട്ടുപറവട്ടില് സോജു ഏലിയാസ് (45), കൊടുങ്ങല്ലൂര്‍ കളത്തില്‍ അബ്ദുള്‍ നാസര്‍ (53), തോട്ടക്കാട്ടുകര യു.സി കോളേജ് ഓലിക്കര സക്കീര്‍ യൂസഫ് (52), കോടനാട് ഞാറപ്പിള്ളി മനോജ് പത്മനാഭന് (48), ആലുവ തായിക്കാട്ടുകര തച്ചവള്ളത്ത് സലീം (42), അങ്കമാലി നായത്തോട് അരിയിക്കലായി മുഹമ്മദാലി (72), തായിക്കാട്ടുകര ആലുങ്ങാപ്പറമ്പില് ഹാഷിം എ. സുലൈമാന്‍ (48), ആലുവ പുല്ലാട്ടുകുഴി ഷെമീര്‍ ഖാദര്‍ (47), കളമശേരി നീറുങ്ങല്‍ അബ്ദുള്‍ അസീസ് ((50), ആലുവ കളത്തില്‍പറമ്പില്‍ സുനില്‍ ദേവസി (50), മുപ്പത്തടം മറിയപ്പടി കൂനന്‍വീട്ടില്‍ വര്‍ഗീസ് (70), തുരുത്ത് കളരിക്കല്‍ ബംഗ്ളാവ് അബ്ദുള്‍ റഷീദ് (55), ഇടപ്പള്ളി പണിക്കവീട്ടില്‍ അക്ബര്‍ (60), ഒല്ലൂര്‍ ചിറയത്ത് സാജു ഔസേപ്പ് (46), ചെങ്ങമനാട് മാനാടത്ത് അന്‍സാര്‍ (47), പാലാരിവട്ടം പാടിവട്ടം മലമേല്‍ മാത്യൂസ് കുഞ്ഞുമോന് (46), ഒല്ലൂര്‍ പുതുക്കാടാന് ജോണ്സണ് പൊറിഞ്ചു (55), ഉടുമ്പന്‍ചോല ഇരട്ടയാര്‍ മേലേത്ത് ടോമി വര്‍ഗീസ് (53) എന്നിവരാണ് അറസ്റ്റിലായത്.
ചൂതാട്ട കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ക്ലബ് സെക്രട്ടറിയുടെ സഹായിയാണ് ടോമി വര്‍ഗീസ്. സെക്രട്ടറിയെ കൂടി പ്രതിയാക്കിയാണ് നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ക്വാഡ് എസ്ഐ നോബിള്‍, എഎസ്ഐമാരായ ജോയി, സജീവ് ചന്ദ്രന്, നെടുമ്പാശേരി എസ്ഐ സോണി മത്തായി, എഎസ്ഐ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: