കൊച്ചി: സാധനങ്ങള്‍ റേഷന്‍ കടകളിലെത്തിയശേഷമേ കാര്‍ഡുടമകളുടെ മൊബൈല്‍ ഫോണില്‍ ഭക്ഷ്യധാന്യ വിഹിതത്തിന്റെ വിവരങ്ങള്‍ അയയ്ക്കൂവെന്ന സിവില്‍ സപ്ലൈസ് അധികൃതരുടെ പ്രഖ്യാപനം നടപ്പായില്ല. സാധനങ്ങള്‍ റേഷന്‍ കടകളിലെത്തിയെന്ന് ഇന്നലെ കാര്‍ഡുടമകള്‍ക്ക് സന്ദേശം ലഭിച്ചു. എന്നാല്‍, പലയിടങ്ങളിലും ഇതുവരെ സാധനമെത്തിയില്ല. ഇതോടെ, കാര്‍ഡുടമകള്‍ റേഷന്‍ കിട്ടാതെ മടങ്ങി.
റേഷന്‍ വിതരണത്തിലെ തട്ടിപ്പ് തടയാനായി കഴിഞ്ഞമാസം മുതലാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ റേഷന്‍ വിഹിതത്തിന്റെ വിവരം കാര്‍ഡുടമകളുടെ മൊബൈല്‍ ഫോണില്‍ സന്ദേശമായി അയച്ചുതുടങ്ങിയത്. സന്ദേശം കിട്ടിയവര്‍ റേഷന്‍ കടയിലെത്തിയപ്പോള്‍ സാധനം കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് റേഷന്‍ കടകളില്‍ സാധനങ്ങളെത്തിയ ശേഷം മാത്രം സന്ദേശമയയ്ക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍, ഒക്ടോബര്‍ മാസത്തെ റേഷന്‍ സാധനമെത്തിയതായി കാര്‍ഡുടമകള്‍ക്ക് ഇന്നലെ സന്ദേശം ലഭിക്കുകയായിരുന്നു. വിഹിതം 20ന് ശേഷം മാത്രമേ കടകളിലെത്തൂവെന്നിരിക്കെയാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ കാര്‍ഡുടമകളെ കബളിപ്പിച്ചത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി റേഷന്‍ മേഖള കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന് മുന്നോടിയായാണ് സന്ദേശം അയയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: