കൊച്ചി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് നടന്ന ക്ലിനിക്കല്‍, പ്രിവന്റീവ് കാര്‍ഡിയോളജി ആന്‍ഡ് ഇമേജിങ് 2017 വേള്‍ഡ് കോണ്‍ഗ്രസ്സ് 12-ാം എഡിഷന് സംഘടിപ്പിച്ചു. വിവിധ ശാസ്ര്തീയ സംഘടനകളില്‍ നിന്നുള്ള 5000 ല്‍ അധികം പേര് സമ്മേളനത്തില്‍ പങ്കെടുത്തു. ക്ലിനിക്കല്‍, പ്രിവന്‍ഷന്‍, കാര്‍ഡിയോളജി, ഇമേജിംഗ്, ഇലക്ട്രോഫിസിയോളജി, എക്കോകാര്‍ഡിയോഗ്രാഫി, ഇന്ട്രാവസ്ക്യുലാര് അള്‍ട്രാസൗണ്ട്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ദിവസേന വാല്‍നട്ട് കഴിക്കുന്നത് കൊറോണറി ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടികാട്ടുട്ടിയിട്ടുണ്ട്. ശരീരത്തില്‍ ഉല്പാദിപിക്കപ്പെടാത്തതും ഭക്ഷണങ്ങളില്‍ നിന്ന് ലഭ്യമാക്കേണ്ടതുമായ സസ്യാടിസ്ഥാനത്തിലുള്ള അനേകം ജീവകങ്ങളും ധാതുക്കളും വാല്നട്ട്സില് അടങ്ങിയിട്ടുണ്ട്. വാല്‍നട്ട്സ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഡോ. ചോപ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: