ആറന്മുള: വാത്മീകി മഹര്‍ഷിയില്‍ നിന്ന് രത്നാകരനിലേക്കുള്ള മടക്കമാണ് കമ്മ്യൂണിസ്റ്റ് നിലപാടുകളെന്ന് തപസ്യ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി പി ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു. ഇതിന്റെ തെളിവാണ് 1921ലെ ജിഹാദി ഭീകരതയുടെ ശത വാര്‍ഷികം ലക്ഷ്യം വച്ച് ന്യൂനപക്ഷ പ്രീണനങ്ങളിലൂടെ നടത്തുന്ന ഹിഡന്‍ അജണ്ടയോട് കൂടിയ മാര്‍ക്സിസ്റ്റ് നിലപാടുകള്‍. ഈ നീക്കങ്ങള്‍ രാഷ്ട്രത്തിന്റെ ശ്രേയസിനും ദേശീയതയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ പത്തനംതിട്ട ജില്ല ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം രാഷ്ട്ര ഹിതത്തിന് വിരുദ്ധ ഗൂഢ തന്ത്രങ്ങളെ ദേശീയ ജനത ജാഗ്രതയോടെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്.എസ്.എസ്. വിഭാഗ് കാര്യകാരി സദസ്യന്‍ ജി.വിനു കണ്ണഞ്ചിറ ശിബിരം ഉദ്ഘാടനം ചെയ്തു.തപസ്യ ജില്ല ഉപാദ്ധ്യക്ഷന്‍ സന്തോഷ് സദാശിവമഠം അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഇന്ഫര്മേഷന്ആന്റ്ബ്രോഡ്കാസ്റ്റിംഗ് ഉപദേശക സമിതിയംഗം ഡോ. അനില്‍ വൈദ്യമംഗലം, ഭാരതീയ വിചാരകേന്ദ്രം ജില്ല പ്രസിഡണ്ട് എം എ കബീര്‍, പത്രപ്രവര്ത്തകന് സജിത് പരമേശ്വരന്, രംഗശ്രി രേവതി സുബ്രഹ്മണ്യം, തപസ്യ ജില്ല സംഘടന സെക്രട്ടറി അമൃതകല ശിവകുമാര്‍, ജില്ല ട്രഷറര്‍ ബിന്ദു സജീവ് , മനോജ് ആറന്മുള,സാഹിത്യകാരന് രാജേന്ദ്രന് വയല, ഡോ.രാജേഷ് പന്തളം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: