തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റിസര്‍വേഷന്‍ കൗണ്ടറില്‍ ക്യൂവില്‍ നിന്നിരുന്ന അജിത്ത്‌വര്‍മയുടെ പോക്കറ്റില്‍ നിന്ന് പേഴ്‌സ് പിടിച്ചുപറിച്ച കേസിലെ പ്രതി അറസ്റ്റില്‍. ചാത്തിനാംകുളം വിഴിഞ്ഞം പുല്ലൂര്‍ക്കോണം ആമ്പല്‍ക്കുളം ടൗണ്‍ഷിപ്പ് കോളനിയില്‍ താമസിക്കുന്ന മുജീബ് റഹ്മാന്‍ ആണ് അറസ്റ്റിലായത്. റിസര്‍വേഷന്‍ ടിക്കറ്റ് എടുക്കുന്നതിനായി ക്യൂവില്‍ നിന്ന അജിത്ത്‌വര്‍മയുടെ പോക്കറ്റില്‍ നിന്ന് പേഴ്‌സ് പിടിച്ചുപറിച്ചുകൊണ്ട് ഓടിയ പ്രതിയെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിഴിഞ്ഞത്തു നിന്ന് കൊല്ലത്ത് ഒളിച്ചു താമസിക്കുകയായിരുന്നു. ചില ദിവസങ്ങളില്‍ തമ്പാനൂര്‍, കിഴക്കേകോട്ട എന്നീ സ്ഥലങ്ങളില്‍ വന്ന് മോഷണം നടത്തി മടങ്ങുകയായിരുന്നു പതിവ്. തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂര്‍, ഫോര്‍ട്ട്, കരമന, തിരുവല്ലം, വിഴിഞ്ഞം, മ്യൂസിയം എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൂടി 20 കേസുകളും കൂടാതെ വാറണ്ടുകളും നിലവില്‍ ഉണ്ടെന്ന് തമ്പാനൂര്‍ സിഐ പൃഥ്വിരാജ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















