പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വീഴ്ചകളും സിപിഎമ്മിലെ തമ്മിലടിയും മറച്ചു വയ്ക്കാന്‍ പോലീസിനെ ഉപയോഗിച്ചുള്ള അധികാര ദുര്‍വിനിയോഗമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്.
ജില്ലാ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനോ ഭരണത്തകര്ച്ചയിലേക്ക് ശ്രദ്ധ തിരിക്കാനോ ജനങ്ങളെ അനുവദിക്കാതിരിക്കുകയെന്ന ഏകാധിപത്യശൈലിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
ഇതിനായി നിയമങ്ങളെ ദുരുപയോഗം ചെയ്ത് അറിയപ്പെടുന്നവരെ ഉന്നം വയ്ക്കുന്ന കേട്ടുകേള്‍വിയില്ലാത്ത സമീപനം സ്വികരിക്കുകയാണ്. ഇത് പൊതുരംഗത്ത് തെറ്റായ കീഴ് വഴക്കങ്ങളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുമുണ്ടാക്കും. ആശയാധിഷ്ഠിത രാഷ്ട്രീയ സമീപനങ്ങളില്‍ നിന്ന് തേജോവധാധിഷ്ഠിത മാര്‍ഗ്ഗത്തിലേക്ക് സിപിഎം കൂപ്പുകുത്തിയിരിക്കുകയാണെന്നും പി.സി.ജോര്‍ജ് ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ജി.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ എസ്.ഭാസ്കരന് പിള്ള, മാലേത്ത് പ്രതാപചന്ദ്രന്, ഷോണ്‍ ജോര്‍ജ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: