ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മേഖല ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ് ) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ലാഗ്രേഡ്.
ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച അടുത്ത വര്‍ഷത്തില്‍ ഞങ്ങള്‍ കുറച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി സാമ്പത്തിക രംഗം ശരിയായ പാതയില്‍ തന്നെ പോവുമെന്നും ലാഗ്രേഡ് പറഞ്ഞു.
അടുത്തിടെ നടപ്പിലാക്കിയ ചരക്ക് സേവന നികുതിയും നോട്ട് നിരോധനവും രാജ്യത്ത് താത്കാലിക സാമ്പത്തിക പ്രതിസന്ധിക്കിടയാക്കും. അതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: