കൊച്ചി: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകള്‍ എന്ന പുസ്തകത്തെയും സമകാലിന പ്രശ്നങ്ങളെയും ആസ്പദമാക്കി അഗ്നിച്ചിറകുകളെ പ്രണയിച്ച പെണ്‍കുട്ടി എന്ന പേരില്‍ സിനിമയൊരുങ്ങുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഉമ്മര്‍ അബുവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും ഉമ്മറാണ്. കേരളത്തില്‍ നിന്നു രാമേശ്വരത്തേയ്ക്ക് യാത്ര ചെയ്യുന്ന ഒരു ഭ്രാന്തന്റെ കാഴ്ചയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അബ്ദുള്‍ കലാമിന്റെ വീടും പഠിച്ച സ്കൂളുകളും പരിസരവും സിനിമയില്‍ അവതരിപ്പിക്കുന്നു. അനില്‍ കെ. ചാമിയാണ് കാമറ. സംഗീത സംവിധാനം മുരളി അപ്പാടത്തും നിര്‍മാണം പി. ഭാസ്കറുമാണ്. രാമേശ്വരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഡിസംബറില്‍ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: