കൊച്ചി: ടെലിവിഷന്‍ ചാനലില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കു യുവതിയെ നിരവധി തവണ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പരുഷമായി പെരുമാറിയ പോലീസുകാരനെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.ആലുവ സിഐ ഓഫീസില്‍ സിവില്‍ പോലീസ് ഓഫീസറായിരു കെ.വി ഷിജുവിനെതിരെ അച്ചടക്കനടപടിയെടുക്കാനാണ് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവ്. എറണാകുളം സ്വദേശിനിയായ ചാനല്‍ പ്രവര്‍ത്തകയെ ഒരു ഊമ കത്തിന്റെ പേരിലാണ് സിപിഒ വിളിച്ചുവരുത്തിയത്. 2016 സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു സംഭവം. എസ്ഐ ഇല്ലാതിരുന്ന ദിവസങ്ങളായിരുന്നു ഇത്. നടപടി തെറ്റാണെ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷണ നടപടിയുടെ ഭാഗമായി സിപിഒയെ എആര്‍ ക്യാമ്പിലേക്ക് മാറ്റിയതായി ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പരാതിക്കാരിയോട് സിപിഒ പരുഷമായി പെരുമാറിയതായും അനേ്വഷണത്തില്‍ കണ്ടെത്തി.സിപിഒയെ സ്റ്റേഷനില്‍ നിന്ന് മാറ്റിയത് മതിയായ അച്ചടക്ക നടപടിയല്ലെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. സിപിഒയ്ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടിയുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് കമ്മീഷന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: