കാലടി: യുവമോര്‍ച്ച ശ്രീമൂലനഗരം പഞ്ചായത്ത് സമിതി പ്രതിഷേധ പ്രകടനം നടത്തി. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കേസില്‍ ഉള്‍പ്പെട്ട മറ്റുനേതാക്കന്മാരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി വി.എന്‍ രാജന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുവമോര്‍ച്ച ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് പി.ബി. ശരത്കുമാര് അദ്ധ്യക്ഷത വഹിച്ചു.
ജിത്തു തിരുവൈരാണിക്കുളം, വിഷ്ണു പ്രസാദ്, പി.എന്‍. സന്ദീപ്, സി.എന്‍. സുധീഷ്, അരുണ്‍ ചന്ദ്രന്, പി.എന്‍ ശ്യാംകുമാര്‍, രജീവ് എടക്കണ്ടം, സുബ്രമണ്യന്‍, മോഹന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: