കമ്പളക്കാട്: ശനിയാഴ്ച്ച പുലര്‍ച്ചെ കമ്പളക്കാട് ടൗണില്‍ നടന്ന വാഹനാപകടത്തില്‍ ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു. കര്‍ണ്ണാടകയില്‍ നിന്നും പ്ലൈവുഡ് ഡോര്‍ കയറ്റി മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണ്ണാടക രജിസ്രേഷനുള്ള സ്വരാജ് മസ്ത വാഹനമാണ് പുലര്‍ച്ചെ രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. ടൗണിലെ ഇലകട്രിക് പോസ്റ്റില്‍ ഇടിച്ച് ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണെന്നാണ് അപകടകാരണമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: