നെയ്‌റോബി: കെനിയയില്‍ സ്‌കൂളിലുണ്ടായ വെടിവയ്‌പില്‍ അഞ്ച് വിദ്യാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. തുര്‍ക്കാനയിലെ ലോക്കിച്ചോഗിയോയിലെ സെക്കന്‍ഡറി സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. അച്ചടക്കനടപടിയെ തുടര്‍ന്ന് സ്‌കൂളില്‍നിന്നും ഒരു മാസംമുമ്പ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥിയായിരുന്നു ആക്രമണം നടത്തിയത്.
സ്‌കൂളിലെ ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലായിരുന്നു ആക്രമണം നടന്നത്. അക്രമിയും രണ്ട് കൂട്ടാളികളും ചേര്‍ന്ന് രണ്ട് വിദ്യാര്‍ഥിനികളെ മാനഭംഗത്തിന് ഇരയാക്കുകയും ചെയ്തു. വെടിവയ്‌പില്‍ 18 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നിലഗുരുതരമാണ്.
















