വാഷിങ്ങ്ടണ്‍: ഇറാനെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ആണവ കരാറിലെ വ്യവസ്ഥകള്‍ തങ്ങള്‍ പരിപാലിച്ചുവെന്ന ഇറാന്റെ അവകാശവാദം പരിശോധിച്ച് അംഗീകാരം നല്കാന് തങ്ങള്‍ ഒരുക്കമല്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
കരാറിലെ പല വ്യവസ്ഥകളും ഇറാന് ലംഘിച്ചെന്ന് ആരോപിച്ച അമേരിക്ക ഇറാന്റെ സൈന്യമായ റവല്യൂഷണറി കോറിനെതിരെ ഉപരോധം പ്രഖ്യപിച്ചിട്ടുമുണ്ട്. ഇതോടെ അവര്‍ക്കായി ആയുധങ്ങളും മറ്റും വാങ്ങുന്നതില്‍ വിലക്കുവരുമെന്നും സൂചനയുണ്ട്. സൈന്യം ഭീകരതയെ പ്രോല്‍സാഹിപ്പിക്കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: