കോതമംഗലം: മഴ നിറം കെടുത്തിയ ജില്ലാ കായിക മേളയുടെ രണ്ടാംദിവസം സംസ്ഥാന-ദേശീയ തലത്തില്‍ കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സമ്മാനിക്കുന്ന കോതമംഗലം മാര്‍ ബേസിലും സെന്റ് ജോര്‍ജ്ജ് വിഎച്ച്എസ്എസും മുന്നേറുന്നു.
പതിനാറ് സ്വര്‍ണ്ണം, പതിനാറ് വെള്ളി, പതിമൂന്ന് വെങ്കലം ഉള്‍പ്പെടെ 135 പോയിന്റോടെയാണ് മാര്‍ബേസില്‍ മെഡല്‍ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഒമ്പത് സ്വര്‍ണ്ണം, 18 വെള്ളി, 13 വെങ്കലം എന്നിവയുള്‍പ്പെടെ 112 പോയിന്റ് നേടിയ സെന്റ് ജോര്‍ജ്ജ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്. പത്ത് സ്വര്‍ണ്ണം, ആറ് വെള്ളി, നാല് വെങ്കലം ഉള്‍പ്പെടെ 67 പോയിന്റോടെ മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 371 പോയിന്റുമായി കോതമംഗലം ഉപജില്ല കുതിക്കുകയാണ്.
9 സ്വര്‍ണ്ണം, 2 വെള്ളി, 3 വെങ്കലം ഉള്‍പ്പെടെ 54 പോയിന്റോടെ പിറവം മണീട് ഗവ. വിഎച്ച്എസ്എസും 44 പോയിന്റോടെ എറണാകുളം പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസും തൊട്ടുപിന്നാലെയുണ്ട്.
രണ്ടാം ദിവസം മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ ഡിസ്കസ് ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച്എസ്എസിലെ അലക്സ്. പി. തങ്കച്ചന് 47.21 മീറ്റര്‍ ഏറിഞ്ഞ് പുതിയ മീറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ചു. ലോങ് ജംപില്‍ സബ്ജൂനിയര് ബോയ്സ് വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച്എസ്എസിലെ തങ്കജാം അലര്ട്ട്സണ് സിംഗ് 6.20 മീറ്റര്‍ ചാടിയും ഹാമര്‍ത്രോ ജൂനിയര്ഡ ഗേള്‍സ് വിഭാഗത്തില്‍ മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിലെ കെസ്സിയ മറിയം ബെന്നി 39.45 മീറ്റര്‍ എറിഞ്ഞും പുതിയ മീറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ചു.
പുതിയ വേഗവും സമയദൂരവും കുറിച്ച് ജില്ലാ കായിക മേളക്ക് ഇന്ന് സമാപനം കുറിക്കും. വൈകിട്ട് 3ന് എംഎ കോളേജ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപസമ്മേളനം അഡ്വ. ജോയ്സ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്യും. ആന്റണി ജോണ്‍ എംഎല്‍എ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: