കൂരോപ്പട: ളാക്കാട്ടൂരില്‍ നടക്കുന്ന അന്തര്‍ദേശീയ മഹാഗണപതി സത്രത്തിന്റെ ഭാഗമായി ഇന്ന് നവഗ്രഹ പൂജ നടക്കും.രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം ശബരിമല തന്ത്രി കണ്ഠരര് മോഹനര് നേതൃത്വത്തില്‍ നടക്കും. 7 ന് ഉദയാസ്തമന ഗണപതിഹവനം, ഗണേശ പുരാണ പാരായണം, നവഗണപതിപൂജ, 11 ന് അക്ഷരശ്ലോക പരിചയം, വൈകിട്ട് 7ന് പ്രഭാഷണം, 8 ന് മെഗാഷോ എന്നിവ നടക്കും.
ഇന്നലെ നടന്ന ജ്യോതിഷ സദസ്സിന് ലാല്‍ പ്രസാദ ഭട്ടതിരി, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, കമലേശ്വരം രഘുനാഥപണിക്കര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ആനയൂട്ടിലും നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഗണപതി സത്രം ഒക്ടോബര്‍ 18ന് സമാപിക്കും.
















