മാനന്തവാടി: ജയിലില്‍ കഴിയേണ്ടിവരുന്ന രോഗികളായ അന്തേവാസികളെ കിടത്തി ചികിത്സിക്കുന്നതിന് വേണ്ടി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പണി പൂര്‍ത്തീകരിച്ച് പ്രിസണേഴ്സ് സെല്ലിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ഒ.ആര്.കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജയില്‍ ഡയറക്ടര്‍ ജനറല്‍ ആര്.ശ്രീലേഖ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജയില്‍ സൂപ്രണ്ട് എസ്.സജീവ്, വയനാട് നിര്‍മിതികേന്ദ്ര മാനേജര്‍ ഒ.കെ.സജിത്ത് എന്നിവര്‍ പ്രസംഗിക്കും. മാനന്തവാടി ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയതിന്റെ ഭാഗമായി നിര്‍മിച്ച പരിസ്ഥിതി സൗഹാര്‍ദ്ദ തുണിസഞ്ചി വിമുക്തി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും മരുന്നുവാങ്ങി പോകുന്നവര്‍ക്ക് ഉപയോഗിക്കുന്നതിനായി ജില്ലാ ആശുപത്രി അധികൃതരെ ഏല്‍പ്പിക്കും. പരിശീലനത്തിന്റെ ഭാഗമായി നിര്‍മിച്ച എല്‍ഇഡി ബള്‍ബുകളും ജില്ലാ ആശുപത്രി അധികൃതര്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: