തിരുവനന്തപുരം: കൊലചെയ്യപ്പെട്ട ജിഷയുടെ സ്മരണാര്‍ഥം കവയത്രി രാധു പുനലൂര്‍ രചിച്ച ‘ജിഷാ നിനക്കായ്’ എന്ന കവിതയ്‌ക്ക് ദൃശ്യാവിഷ്‌കാരം ഒരുങ്ങുന്നു. സജി അഞ്ചല്‍ സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ പ്രകാശനം 18 ന് സാഹിത്യകാരന്‍ പ്രഭാവര്‍മ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങ് സാഹിത്യകാരന്‍ ഡോ ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. ഗാനത്തിന്റെ ഓണ്‍ലൈന്‍ പ്രകാശനം ഭാഗ്യലക്ഷ്മി നിര്‍വഹിക്കും. കേരള ഫോക്കസിന്റെ ബാനറിലാണ് ദൃശ്യാവിഷ്‌കാരം പുറത്തിറങ്ങുന്നത്. കിളിമാനൂര്‍ രാമവര്‍മ സംഗീതം നല്കി ആലപിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ഛായാഗ്രഹണം സജീവ് വ്യാസയാണ്. കേരളഫോക്കസ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഡോ ശ്രീഗംഗ അധ്യക്ഷത വഹിക്കും. ഡോ ഷാജി പ്രഭാകരന്‍, ഡി. സുരേഷ്‌കുമാര്‍, വിനോദ് വൈശൈഖി, കിളിമാനൂര്‍ രാമവര്‍മ, ഡോ കെ.ടി. തോമസ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരളാ ഫോക്കസ് ജനറല്‍ സെക്രട്ടറി വി. വിഷ്ണുദേവ്, കിളിമാനൂര്‍ രാമവര്‍മ, എന്‍. ജനാര്‍ദ്ദനന്‍, രാധു പുനലൂര്‍, സജി അഞ്ചല്‍, സജീവ് വ്യാസ എന്നിവര്‍ പങ്കെടുത്തു.
















