പാറശ്ശാല: ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തീയേറ്ററിലെ ടിക്കറ്റ് നിരക്കുവര്‍ധന പിന്‍വലിച്ചു. കളിയിക്കാവിളയിലെ ശ്രീസരസ്വതി തീയേറ്ററിലാണ് ടിക്കറ്റ് നിരക്ക് കൂട്ടിയതില്‍ പ്രതിഷേധമുണ്ടായത്. ഇന്നലെ രാവിലെ ടിക്കറ്റിന് കൂട്ടിയത് 40 രൂപയാണ്. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വൈകിട്ടോടെ വര്‍ധന പിന്‍വലിച്ചു. നഗരങ്ങളില്‍ പോലും ടിക്കറ്റ് നിരക്ക് 110 രൂപ മാത്രമുള്ളപ്പോള്‍ കളിയിക്കാവിളയില്‍ പ്രവര്‍ത്തിക്കുന്ന തീേയറ്ററിലാണ് 150 രൂപയാക്കിയത്. അഞ്ചുതീയേറ്റര്‍ പ്രവര്‍ത്തിക്കുന്ന സമുച്ചയത്തില്‍ ഒരുമിച്ച് ഇത്രയോറെ തുക കൂട്ടിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. തീയേറ്റര്‍ സമുച്ചയത്തില്‍ നാമമാത്രമായ സീറ്റുകള്‍ക്ക് മാത്രമാണ് നികുതി അടയ്‌ക്കുന്നതെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തമായിരുന്നു. പഞ്ചായത്ത് ഓഫീസില്‍ നിന്ന് നികുതി അടച്ച് സീല്‍ ചെയ്ത് നല്കുന്ന ടിക്കറ്റുകള്‍ മാത്രമേ തീയേറ്ററുകളില്‍ നല്‍കാന്‍ പാടുള്ളുവെന്നാണ് ചട്ടം. എന്നാല്‍ നാമമാത്രമായ ടിക്കറ്റുകള്‍ സീല്‍ ചെയ്തു വാങ്ങിയശേഷം സ്വന്തംനിലയില്‍ ടിക്കറ്റ് വില്ക്കുകയാണെന്നും ആരോപണമുണ്ട്.
















