തിരുവനന്തപുരം: പട്ടം കൈലാസ് പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആയുര്‍വേദ ആന്റ് സിദ്ധ ഹെല്‍ത്ത് കെയര്‍ സെന്ററിന്റെ നവീകരിച്ച ഔഷധശാലയുടെ ഉദ്ഘാടനവും ആദ്യ വില്പനയും വി.എസ്. ശിവകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പങ്കെടുത്തു. ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ചുള്ള വേദനനിവാരണം ആയുര്‍വേദത്തിലൂടെ എന്ന തുടര്‍പദ്ധതിയെക്കുറിച്ച് ഡോ രാജ്കുമാര്‍ വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ രമ്യ രമേശ്, സ്റ്റെഫി ജെ. ജോര്‍ജ്, സബീര്‍ തിരുമല, സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി, എസ്. സേതുനാഥ് എന്നിവര്‍ സംസാരിച്ചു. ശാന്തിഗിരിയുടെ ചികിത്സാ തുടര്‍പദ്ധതിയുടെ ഭാഗമായി 16 ന് രാവിലെ 10 മുതല്‍ 5 വരെ പ്രമേഹ സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ ഡോ ശ്രീലക്ഷ്മി പങ്കെടുക്കും.
















