കാലടി: ജനരക്ഷായാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും ആദിശങ്കര കീര്‍ത്തി സ്തംഭത്തിലും ദര്‍ശനം നടത്തി. ആദിശങ്കര ക്ഷേത്രം അസി.മാനേജര്‍ സൂര്യനാരായണ ഭട്ട് ക്ഷേത്ര കവാടത്തില്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്. സമ്പൂര്‍ണ്ണ, പി.എന്‍. സതീശന്, ടി.എസ്. രാധാകൃഷ്ണന് വി.കെ. ഭസിത് കുമാര്‍, സലീഷ് ചെമ്മണ്ടൂര്‍, സതീഷ് തമ്പി, എം.ബി. ശേഖരന്, ശശി തറനിലം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: