കൊച്ചി: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാന്‍ ബോധവല്‍ക്കരണ പരിപാടിയുമായി കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സ്പൈസ് കോസ്റ്റ് മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന് മേയര്‍ സൗമിനി ജെയിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നവംമ്പര്‍ 12ന് വെല്ലിംഗ്ടണ്‍ ഐലന്റിലെ പോര്‍ട്ട്ട്രസ്റ്റ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന മാരത്തോണ്‍ എംപിയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ടെണ്ടുല്‍ക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്വത്തോടെ യാണ് മത്സരം നടത്തുന്നത്.
ഫുള്‍ മാരത്തോണ്‍(42.2 കി.മി) 1000 രൂപ രജിസ്ട്രേഷന് ഫീസ് ഈടാക്കും. ഹാഫ് മാരത്തോണ്‍(21.1 കി.മി) 800 രൂപ, ഫാമിലി റണ്‍( 8. കി.മി)600 രൂപ എന്നീ ക്രമത്തിലാണ് രജിസ്ട്രേഷന് ഫീസ്.
മാരത്തോണ്‍ ഫോര്‍ട്ട് കൊച്ചിയിലൂടെ മട്ടാഞ്ചേരി വഴി തേവര, എംജി റോഡ്, മറ്റെന് ഡ്രൈവ്, ഹൈക്കോര്‍ട്ട്, ദര്‍ബാര്‍ഹാള്‍ ചുറ്റി പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ടില്‍ സമാപിക്കും.
ബോസ്റ്റണ്‍ മാരത്തോണ്‍ പോലുള്ള അന്തരാഷ്ട്ര മാരത്തോണുകള്ക്ക് യോഗ്യത നേടാനുള്ള ഔദ്യോഗിക മാരത്തോണായിരിക്കുമെന്ന് മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: