തിരുവനന്തപുരം: നഗരസഭയില്‍ðകെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്ഥിരം സംവിധാനം 17 ന് പരാതികള്‍ കേള്‍ക്കും. മേയര്‍, ഡെപ്യൂട്ടി മേയര്‍, ടൗണ്‍പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, അഡീഷണല്‍ðസെക്രട്ടറി, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവരടങ്ങുന്ന ടീമാണ് പരാതികള്‍ പരിഗണിക്കുക. എല്ലാമാസവും ഒന്നാമത്തേയും മൂന്നാമത്തേയും തിങ്കളാഴ്ചകളില്‍ðപരാതികള്‍ പരിശോധിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. 16 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരാതികള്‍ പരിഗണിക്കുന്നത് 17 ലേക്ക് മാറ്റിയത്. കെട്ടിട നിര്‍മാണപെര്‍മിറ്റ്, റ്റിസി നമ്പര്‍ എന്നിവ ലഭിക്കുന്നതിനുള്ള ഫയലുകള്‍ðതീര്‍പ്പാക്കുന്നതില്‍ പരാതിയുള്ളവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ അറിയിച്ചു.
















