പേട്ട: ബിജെപി ജനരക്ഷാ റാലിയോടനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വാഹന വിളംബര റാലി നടന്നു. കുമാരപുരത്ത് തുടങ്ങി കഴക്കൂട്ടത്ത് സമാപിച്ചു. ആയിരത്തോളം വാഹനങ്ങള്‍ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് സി. സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ നാരായണമംഗലം രാജേന്ദ്രന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി. ശ്രീകുമാര്‍, സെക്രട്ടറിമാരായ ജ്യോതിഷ്, രാജേഷ്, ജില്ലാ കമ്മറ്റിയംഗങ്ങളായ അനില്‍, സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
















