തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒത്താശയോടെ ജനരക്ഷായാത്രയെ അട്ടിമറിക്കാനുള്ള ശ്രമത്തിന് പോലീസിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് പറഞ്ഞു. നഗരത്തില്‍ ജനരക്ഷായാത്രയുടെ പ്രചരണാര്‍ഥം സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പലയിടങ്ങളിലും തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇതിനെ സംബന്ധിച്ച് അതത് പോലീസ്‌സ്റ്റേഷനുകളില്‍ പരാതി നല്കിയിട്ടും നടപടിയെടുക്കാതെ അക്രമികള്‍ക്ക് പോലീസ് ഒത്താശ ചെയ്യുകയാണെന്നും സുരേഷ് ആരോപിച്ചു.
പരാതിയുമായി ചെല്ലുന്ന ബിജെപിയുടെ നേതാക്കളോടും പ്രവര്‍ത്തകരോടും പോലീസ് മാന്യമായി പെരുമാറുന്നില്ല. എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ബിജെപിയുടെ പ്രചാരണവാഹനങ്ങള്‍ക്കും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും അനുമതി പോലീസ് നിഷേധിക്കുകയാണ്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായ ബിജെപിക്ക് നിയമപരമായി കിട്ടേണ്ട അവകാശങ്ങള്‍ നിഷേധിച്ച് പോലീസ് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ചെറുത്തു തോല്‍പ്പിച്ച് ബിജെപി മുന്നേറുമെന്നും എന്തുവിലകൊടുത്തും ജനരക്ഷായാത്ര വിജയിപ്പിക്കുമെന്നും എസ്. സുരേഷ് പറഞ്ഞു. വേണ്ടിവന്നാല്‍ നീതിക്കായി ഡിജിപി ഓഫീസിലേക്കും കമ്മീഷണര്‍ ഓഫീസിലേയ്‌ക്കും മാര്‍ച്ച് ചെയ്യാന്‍ ബിജെപി നിര്‍ബന്ധിതരാകുമെന്ന് എസ്. സുരേഷ് ഓര്‍മിപ്പിച്ചു.
















