അങ്കമാലി: ഇന്നസെന്റ് എംപിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചു ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും. എംപി ഫണ്ട് അവലോകന യോഗത്തില്‍ മാര്‍ഗരേഖ തയ്യാറാക്കി. എംപി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന സ്മാര്‍ട്ട് ക്ലാസ്സുകളുടെ സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാനും തീരുമാനമായി. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എറണാകുളം ജില്ലയിലെ 4 അസംബ്ലി മണ്ഡലങ്ങളിലായി 7 കുടിവെള്ള പദ്ധതികള്‍ക്കാണ് എംപി പണം അനുവദിച്ചിരിക്കുന്നത്. കറുകുറ്റി പഞ്ചായത്തിലെ 8-ാം വാര്‍ഡിലെ ഇഎംഎസ് കുടിവെള്ള പദ്ധതി, വളയന്‍ ചിറങ്ങര വിശ്വപുരം കുടിവെള്ള പദ്ധതി, തിരുവാണിയുര്‍ പൊള്ളയില് താഴം കുടിവെള്ള പദ്ധതി, പൂതൃക്ക ചോയിക്കര മുഗള്‍ പട്ടിക ജാതി കോളനി കുടിവെള്ള പദ്ധതി, എടത്തല കുര്‍ളാട് എസ്.സി കോളനി കുടിവെള്ള പദ്ധതി, എഴിപ്രം മുണ്ടേക്കുറ്റി കുടിവെള്ള പദ്ധതി എന്നീ പദ്ധതികള്‍ക്കായി 150 ലക്ഷം രൂപയാണ് എംപി ഫണ്ടില്‍ നിന്ന് അനുവദിച്ചിരിക്കുന്നത്. ഇന്നസെന്റ് എംപിയെ കൂടാതെ ജില്ലാ കളക്റ്റര്‍ മുഹമ്മദ് വൈ. സഫീറുള്ള, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, എംപിയുടെ പിഎ ബി. സേതുരാജ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: