കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ജനസമ്പര്‍ക്ക പരിപാടി പരിഹാരം 15ന് രാവിലെ 10ന് പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടത്തും. ഡിജിപി ലോക്നാഥ് ബഹ്റ പരിപാടി ഉദ്ഘാടനം ചെയ്യും. ഇതു സംബന്ധിച്ച ആലോചനായോഗം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനും ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാനുമുള്ള സൗകര്യം ജനസമ്പര്‍ക്ക പരിപാടിയില്‍ ഉണ്ടായിരിക്കും. സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കാനും കൗണ്ടറുകള്‍ ഉണ്ടായിരിക്കും.സന്നദ്ധ സംഘടനകള്‍ വഴിയും റവന്യൂ -ലേബര്‍ വകുപ്പുകള്‍ വഴിയും വിവരം ഇതര സംസ്ഥാന തൊഴിലാളികളില്‍ എത്തിക്കും. രണ്ടായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. തൊഴിലാളികളെ സഹായിക്കാനും പരിഭാഷയ്ക്കുമായി സന്നദ്ധ പ്രവര്‍ത്തകരുണ്ടായിരിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: